photo-
ശാസ്താംകോട്ട പെരുമ്പള്ളിമുക്കിൽ കടത്തിണ്ണയിൽ അവശയായി കണ്ടെത്തിയ വൃദ്ധയെ ശാസ്താ കോട്ട പൊലീസ് സ്റ്റേഷനിൽ വച്ച് പത്തനാപുരം ഗാന്ധിഭവന് കൈമാറുന്നു

ശാസ്താംകോട്ട: കടത്തിണ്ണയിൽ അവശയായി കാണപ്പെട്ട നേപ്പാൾ സ്വദേശിയായ വൃദ്ധയ്ക്ക് ഗാന്ധിഭവനിൽ അഭയം. കഴിഞ്ഞ ദിവസം രാത്രിയിൽ ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ അനൂപിന്റെയും എസ്.ഐ. ഭുവന ചന്ദ്രന്റെയും നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗിനിടെയാണ് വൃദ്ധയെ കണ്ടെത്തിയത്.

തെരുവു നായ്ക്കളിൽ നിന്ന് രക്ഷപ്പെടുത്തി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുകയും ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താൻ നിർവാഹമില്ലാത്ത പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടു. തുടർന്ന്

ഗാന്ധിഭവൻ സെക്രട്ടറി ഡോ.സോമരാജന്റെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട് സർക്കിൾ ഇൻസ്പെക്ടറിൽ നിന്ന് ഗാന്ധിഭവന് വേണ്ടി ലീഗൽ അഡ്വൈസർ ഏറ്റെടുക്കുകയും ഒപ്പം ശാസ്താംകോട്ട വ്യാപാരി വ്യവസായി പ്രതിനിധിയുമായ സഫയർ നാസറും, പി.ആർ.ഒ സുജിത്ത് മണ്ണൂർക്കാവും, ജീവ കാരുണ്യ പ്രവർത്തകനായ കെ. നൗഷാദും ചേർന്ന് ഗാന്ധി ഭവനിൽ ഏൽപ്പിക്കുകയായിരുന്നു.