കൊല്ലം: കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് കൊല്ലം ഡിപ്പോയിലേക്ക് മാറ്റുന്നതിനുള്ള നടപടി തുടങ്ങി. ഇന്നലെ ഓഫീസ് ഉപകരണങ്ങളും രേഖകളും കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. കൊല്ലം ഡിപ്പോയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് പുതുതായി നിലവിൽ വരുന്ന ജില്ലാ ഓഫീസ് സംവിധാനം താത്കാലികമായി കൊട്ടാരക്കരയിലേക്ക് മാറ്റിയത്.