തൊടിയൂർ: തൊടിയൂർ പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ആർദ്ര കേരളം പുരസ്ക്കാരം മന്ത്രി എം.വി.ഗോവിന്ദൻ, മന്ത്രി വീണാ ജോർജ് എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന് കൈമാറി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ
വൈസ് പ്രസിഡൻ്റ് സലിം മണ്ണേൽ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, തൊടിയൂർ പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. സെമീന, മറ്റ് ആരോഗ്യ പ്രവർത്തകർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഉഷാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.