photo
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞനിലയിൽ

കൊല്ലം: കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പത്തടിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു, ആളപായമില്ല. ഇന്നലെ രാത്രി ഒമ്പതേകാലിനാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. പത്തടി കലുങ്കിനോട് ചേരുന്ന താഴ്ചയുള്ള ഭാഗത്താണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.