photo
അനീഷ്

കുണ്ടറ: കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ മുളവന കുമ്പളം ഷൈജു ഭവനിൽ അനീഷിനെ (25) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അപതിനഞ്ച് കേസുകളിൽ പ്രതിയാണ് ചെങ്കീരി എന്ന് വിളിക്കുന്ന അനീഷെന്ന് പൊലീസ് അറിയിച്ചു. റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ കരുതൽ തടങ്കലിൽ വയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്. കുണ്ടറ സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തിനിടയിൽ കാപ്പ നിയമ പ്രകാരം അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് അനീഷ്. നിഷാദ്, നിയാസ്, ഷൈജു, ആന്റണി ദാസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.