rotary-club
റോട്ടറിക്ലബ് ഒഫ് കുന്നിക്കോട് റോയൽസിന്റെ നേതൃത്വത്തിൽ നടത്തുന്ന അമൃതം പദ്ധതി വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ഡിസ്ട്രിക്ട് പ്രോജക്ടായ അമൃതം പദ്ധതി കുന്നിക്കോട്ട് ആരംഭിച്ചു. റോട്ടറി ക്ലബ് ഒഫ് കുന്നിക്കോട് റോയൽസിന്റെ നേതൃത്വത്തിൽ ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസിഡന്റ് ഷാഹുൽ കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം അഡ്വ.ബി.ഷംനാദ് പഠനോപകരണ വിതരണോദ്ഘാടനം ചെയ്തു. റോട്ടറിക്ലബ് പ്രസിഡന്റ് ഡോ.ബൈജു പി. സാം അദ്ധ്യക്ഷനായി.

അസിസ്റ്റന്റ് ഗവർണർ അഡ്വ.രവികൃഷ്ണണൻ, സെക്രട്ടറി ടി.ബി.റിഗോ , സകൂൾ പ്രഥമാദ്ധ്യാപിക സുജ, അദ്ധ്യാപകരായ സുധീറ, റോഷ്ന, പി.ടി.എ പ്രസിഡന്റ് മായ, റോട്ടറി ക്ലബ് ഭാരവാഹികളായ തോമസ് സണ്ണി, അലക്സ് തോമസ്, ഉദയൻ ചൈത്രം, പ്രിൻസ് സണ്ണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പത്തനാപുരം പ്രിസൈസ് ഐ ഹോസ്പിറ്റൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊട്ടാരക്കര ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക് നേത്ര-ദന്ത പരിശോധനക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.

കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.