പരവൂർ: ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ആർദ്ര കേരളം പുരസ്കാരം പൂതക്കുളം ഗ്രാമ പഞ്ചായത്തിന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രി എം.വി.ഗോവിന്ദനിൽ നിന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ ഏറ്റുവാങ്ങി. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലൈലാ ജോയി, ഡി.സുരേഷ് കുമാർ, ജീജ സന്തോഷ്, കലക്കോട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബിൻസി, എച്ച്.ഐ ബൈജു, വാർഡ് മെമ്പർമാരായ രമ്യ, കെ. പ്രകാശ്, മഞ്ജുഷ, പ്രസന്ന അനിൽ, അൻസാരി ഫസിൽ, സീന, അസിസ്റ്റന്റ് സെക്രട്ടറി ഷൈനി വിശ്വംഭരൻ, സിന്ധു, ഷാജി, ശോഭ, സുരേഷ് എന്നിവർ പങ്കെടുത്തു.