phot
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ അഫറസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സുപാൽ എം.എൽ. എ നിർവഹിക്കുന്നു.

പുനലൂർ: അത്യാധുനിക സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച രക്തം വേർ തിരിച്ചെടുക്കുന്ന അഫെറെസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സുപൽ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രാഹം അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി.ദിനേശൻ, വസന്തരഞ്ചൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, ബ്ലഡ് ബാങ്ക്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയ ജീവനക്കാർക്കു വേണ്ടി പരിശീലന ക്ലാസും നടന്നു. കൊല്ലം ഗവ.മെഡിക്കൽ കോളേജിലെ ഡോ.സൂനം ജോൺ ക്ലാസുകൾ നയിച്ചു.