ചവറ : പൻമന ഗ്രാമ പഞ്ചായത്തിലെ കൃഷി ഓഫീസും പഞ്ചായത്ത് സെക്രട്ടറിയെയും ബി.ജെ.പി കർഷക മോർച്ച പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കൃഷി ഓഫീസിൽ ഒരുവർഷമായിട്ടും കൃഷി ഓഫീസർ എത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കർഷക മോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. കോളറ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. പൻമന നോർത്ത് ഏരിയ ജനറൽ സെക്രട്ടറി ഓമന കുട്ടൻ പിള്ള സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ജലജ , മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ എന്നിവർ പ്രസംഗിച്ചു. ചിറ്റൂർ ശോഭ നന്ദിയും പറഞ്ഞു. പൻമന ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കൃഷി ഓഫീസറെ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി അധികൃതർക്ക് സമർപ്പിച്ചിട്ട് നാളുകളേറെയായി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സമരം ശക്തിപ്പെടുത്തിയത്. ഉപരോധത്തിന്റെ ഭാഗമായിട്ട് പഞ്ചായത്ത് സെക്രട്ടറിയ്ക്കും കൃഷി ഓഫീസർക്കും നിവേദനം നൽകി. കുശൻ, രാജു , ശ്രീകുമാർ ,ബാബു .ടി. നായർ , സജീവൻ ,സിന്ധു , ബിന്ദു തുടങ്ങിയവർ നേത്യത്വം നൽകി.