dharnna-
കരാർ തുക കുടിശ്ശിക ആവശ്യപ്പെട്ട് പുനലൂർ നഗരസഭയിലെ കരാറുകാരൻ നാരായണൻ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

കൊല്ലം: കരാർ ജോലികൾ പൂർത്തീകരിച്ച വകയിൽ 1.6 കോടി പുനലൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് നേടിയെടുക്കാൻ കരാറുകാരനായ നാരായണൻ ആരംഭിച്ച സത്യാഗ്രഹസമരം ആറാം ദിവസത്തിലേക്കു കടന്നു. ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെനേതൃത്വത്തിൽ ഇതോടനുബന്ധിച്ച് ധർണ നടത്തി. ജില്ല പ്രസിഡന്റ്‌ ബൈജു ഉദ്ഘടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുനിൽദത്ത്, താലൂക്ക് സെക്രട്ടറി അനീഷ് കുമാർ, താലൂക്ക് ഭാരവാഹികളായ അഭിഷിക്ത് വിജയ് എന്നിവർ സംസാരിച്ചു. 2018 - 2019 വർഷം പൂർത്തീകരിച്ച 45 പ്രവൃത്തികളുടെ തുകയാണ് ലഭിക്കാനുള്ളത്. താലൂക്കിലെ മുഴുവൻ കരാറുകരെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ്‌ ബൈജു അറിയിച്ചു..