photo
കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിലെ നേച്ചർ ആൻഡ് അഗ്രിക്കൾച്ചർ ക്ളബ്ബിന്റെ 'നമ്മുടെ കാമ്പസ്, ഹരിത കാമ്പസ്' പദ്ധതി ഫലവൃക്ഷത്തൈ നട്ട് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജ് ഹരിത കാമ്പസ് ആക്കുന്നതി​ന്റെ ഭാഗമായി കോളേജിലെ നേച്ചർ ആൻഡ് അഗ്രികൾച്ചർ ക്ളബ്ബ്, എൻ.എസ്.എസ്, എൻ.സി.സി സംഘടനകൾ സംയുക്തമായി ഫലവൃക്ഷത്തൈകൾ നട്ടു. ഫലവൃക്ഷ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ നിർവഹിച്ചു. ഡോ.ആർ.രവീന്ദ്രൻ, ആദിച്ചനല്ലൂർ കൃഷി ഓഫീസർ ഷംന, കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ്, കോ-ഓർഡിനേറ്റർ അനീഷ്, സ്റ്റുഡന്റ് കൺവീനർ ലാവണ്യ, സീമ, വിനോദ്, രാഹുൽ, രക്നസ് ശങ്കർ എന്നിവർ സംസാരിച്ചു. മാങ്കോസ്റ്റിൻ, റംബൂട്ടാൻ, പുലാസൻ, അബിയു, സാന്തോൾ തുടങ്ങി സ്വദേശിയും വിദേശിയുമായ തൈകളാണ് നട്ടത്. ഒരു ലക്ഷത്തിലധികം രൂപയുടെ തൈകൾ കോളേജിലെ ജീവനക്കാരാണ് സ്പോൺസർ ചെയ്തത്. മരങ്ങളുടെ പരിചരണവും അവർ നടത്തും. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ആകൃഷ്ടരായാണ് കാമ്പസിൽ കൃഷി തുടങ്ങിയതെന്ന് പ്രിൻസിപ്പൽ വി.സന്ദീപ് അറിയിച്ചു.