കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിനെതിരെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫിനെയും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ആശുപത്രിയിലെത്തിയയാൾ ആക്രമിച്ചത്. ആക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു . പ്രതിഷേധത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ് നേതൃത്വം നൽകി.