തഴവ : ലഹരി വിരുദ്ധ കൗമാരം പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഐ .സി .ഡി.എസിന്റെ നിർദ്ദേശാനുസരണം നീലികുളം സെന്റർ നമ്പർ 131,124,22 എന്നീ അങ്കണവാടികൾ ചേർന്ന് നടത്തിയ ലഹരി വിരുദ്ധ, കൗമാര ക്ലാസ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ദീപക് എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. കൗമാരക്കാർക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് കരുനാഗപ്പള്ളി ജനമൈത്രി പൊലീസ് സബ് ഇൻസ്പക്ടർ ഉത്തരകുട്ടൻ നേതൃത്വം നൽകി. 131 -ാം നമ്പർ അങ്കണവാടി ടീച്ചർ ലാലിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 22 -ാം നമ്പർഅങ്കണവാടി ടീച്ചർ ജഗദമ്മ സ്വാഗതവും 124-ാം നമ്പർ അങ്കണവാടി ടീച്ചർ സിന്ധു നന്ദിയും പറഞ്ഞു.