swami-
ബ്രഹ്മശ്രീ ഷൺമുഖദാസസ്വാമി

ചവറ: ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യരിൽ പ്രധാനിയായ ഷൺമുഖദാസ സ്വാമിയുടെ 65-ാം മത് സമാധിദിനാചരണം നാളെ ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9 ന് തിലഹവനം. 9.30 ന്‌ നടക്കുന്ന അനുസ്മരണ സമ്മേളനം ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജെ.ഭരതരാജൻ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ പി.അജി സ്വാഗതം പറയും. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ സ്കോളർഷിപ്പ് വിതരണം ചെയ്യും. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ മുഖ്യ പ്രഭാക്ഷണം നടത്തും. തെക്കുംഭാഗമെന്ന കൊച്ചു ഗ്രാമത്തിൽ അക്ഷര വെളിച്ചമേകാൻ ഷൺമുഖദാസ സ്വാമി സ്ഥാപിച്ച സംസ്കൃത സ്കൂൾ ആണ് ഗുഹാനന്ദപുരം ഹയർസെക്കൻഡറി സ്കൂളായി മാറിയത്. തെക്കുംഭാഗം സർവീസ്‌ സഹകരണ ബാങ്ക്, കയർ സംഘം എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്.