
അഞ്ചൽ: ബസിൽ വന്നിറങ്ങിയ വീട്ടമ്മ ബസ് ഇടിച്ചുമരിച്ചു.തിരുവനന്തപുരം ഉദിയൻകോണം കടത്തരികത്ത് വീട്ടിൽ രാധയാണ്
(58) മരിച്ചത്. ഇന്നലെ രാവിലെ ഏഴര മണിയോടെ ആയൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലെത്തിയ രാധ, റോഡ് മുറിച്ച് കടക്കവേ ബസ് തട്ടി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: കൃഷ്ണൻ.
മക്കൾ: രതീഷ്, രജീഷ്. മരുമക്കൾ: വിനീത, സൂര്യ. ചടയമംഗലം പൊലീസ് കേസെടുത്തു.