
ചവറ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചവറ കുളങ്ങരഭാഗം പുത്തൻകോവിൽ ശ്രീശൈലം തെക്കേവീട്ടിൽ രാഹുലൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.15 ന് നല്ലെഴുത്ത് മുക്ക് ജംഗ്ഷന് തെക്കുവശത്തായിരുന്നു അപകടം. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മകൾ അതുല്യയ്ക്കും പരിക്കേറ്റിരുന്നു. അതുല്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ഷീജ. മരുമകൻ : റഫീഖ്.