1-
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ നിന്ന്

കൊല്ലം: കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈ​റ്റ്) നേതൃത്വത്തിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടന്ന ജില്ലാ സഹവാസക്യാമ്പ് സമാപിച്ചു. സബ് ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിംഗ് പരിശീലനം നൽകി. സമാപനത്തോടനുബന്ധിച്ച് മന്ത്റി വി.ശിവൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു.