kallelibhagam-padam
കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ യിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ടി.പി. മധുഗോപാലകൃഷ്ണനെ കലയപുരം ആശയസങ്കേതം പ്രവർത്തകരെ ഏൽപ്പിക്കുന്നു

തൊടിയൂർ: കഴിഞ്ഞ 8 വർഷമായി കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ വരാന്തയിൽ അന്തിയുറങ്ങുകയും നാട്ടുകാരുടെ കാരുണ്യത്താൽ ജീവിക്കുകയും ചെയ്തിരുന്ന സ്വാമി എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണന് ഇനി കലയപുരം സങ്കേതത്തിൽ ആശ്രയം. രോഗവും പ്രായവും തളർത്തിയ 65 കാരനായ ഗോപാലകൃഷ്ണനെ ഇന്നലെ എസ്.എൻ. ടി. ടി .ഐയിലെത്തി ആശ്രയ സങ്കേതം ഭാരവാഹികൾ ഏറ്റെടുത്തു.
കഴക്കൂട്ടം സൈനിക് സ്കൂളിന് സമീപമായിരുന്നു വീടെന്നും അവിവാഹിതനാണെന്നും രണ്ട് സഹോദരന്മാരുണ്ടെന്നും ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ അവിടേയ്ക്ക് മടങ്ങിപ്പോകാൻ താത്പ്പര്യമില്ലെന്ന്.ടി.ടി.ഐ പ്രിൻസിപ്പൽ ടി.പി.മധുവിനോട് പറഞ്ഞിരുന്നു.
അങ്ങനെ ടി.പി.മധു മുൻകൈയ്യെടുത്താണ് ആശ്രയയിലെത്തിച്ചത്. 'അനാഥരില്ലാത്ത ഭാരതം' എന്ന സംഘടനയുടെ പ്രവർത്തകരായ ഉത്രാടം സുരേഷ് ,ആർ.കെ.രാധാകൃഷ്ണപിള്ള, പ്രസന്നൻ, സംഗീത, രോഹിണി, ശ്രീകല, പഞ്ചായത്തംഗം ഉഷാകുമാരി, ടി.ടി.ഐ ഹെഡ് ക്ലാർക്ക് ആർ.ബിനു, അഡ്വ.വി.ആർ.പ്രമോദ്, ടി.ടി.ഐ വിദ്യാർത്ഥിയും ബാലസംഘം ഏരിയ സെക്രട്ടിയുമായ അശ്വിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ടി.പി.മധു ഗോപാലകൃഷ്ണനെ ആശ്രയ ഭാരവാഹികൾക്ക് കൈമാറി.