phot
പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുമാരി, കുമാര സംഗമം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങി.വർ സമീപം

പുനലൂർ: ഗുരുദർശനങ്ങൾ പഠിച്ചാൽ നല്ല മനുഷ്യനായി മാറുമെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. ഗുരുവിനെ മനസിലാക്കാതെ പോയതാണ് ഈഴവ കുട്ടികൾക്ക് പറ്റിയ അപചയമെന്നും

അദ്ധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് ഗുരുദർശനങ്ങൾ കുട്ടികളിലേക്കെത്തിക്കാനുള്ള നടപടികളാണ് എസ്.എൻ.ഡി.പിയോഗം ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുമാരി,കുമാര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ആമുഖ പ്രസംഗവും കൗമാരക്കാരും മാനസിക വെല്ലുവിളിയും എന്ന വിഷയത്തെ ആസ്പദമാക്കി യോഗം കൗൺസിലർ പി.ടി.മന്മദൻ ക്ലാസുകളും നയിച്ചു. ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എസ്.അജുലാൽ, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, വൈസ് പ്രസിഡന്റ് സുജീഷ് ശാന്തി, സെക്രട്ടറി അനീഷ് കുമാർ, പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് നന്ദിയും പറഞ്ഞു.