കൊല്ലം: മലയാളം മലയാളിയുടെ ഹൃദയ ഭാഷയാണെന്നും മലയാളത്തിന്റെ സ്ഥാനം മറ്റു ഭാഷകൾക്ക് ലഭിക്കില്ലെന്നും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. മറയരുത് മലയാളം എന്ന വിഷയത്തിൽ കെ.സി സാംസ്കാരിക കേന്ദം സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരികേ കേന്ദം പ്രസിഡന്റ് എ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് മാമ്മൂട് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, അഡ്വ. നിസ ഫാസിൽ, പി. രഘുനാഥൻ, ഷാജി തങ്കച്ചൻ, വിനീത വിൻസെന്റ്, നസീർ കാക്കാന്റയ്യം, എ.ആർ. സവാദ് എന്നിവർ സംസാരിച്ചു.