punalur
പുനലൂരിൽ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുഭാവ ധർണ കൊല്ലം ജില്ല പ്രസിഡന്റ്‌ ബൈജു ഉദ്ഘടനം ചെയ്യുന്നു.

പുനലൂർ: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ , സംസ്ഥാന ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ അനുഭാവ ധർണ നടത്തി. പുനലൂർ താലൂക്കിലെ മുനിസിപ്പാലിറ്റി കരാറുകാരനായ നാരായണന്റെ ആറാം ദിവസത്തിലേക്ക് കടന്ന സത്യാഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ധർണ ജില്ല പ്രസിഡന്റ്‌ ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുനിൽദത്ത്, താലൂക്ക് സെക്രട്ടറി അനീഷ് കുമാർ, താലൂക്ക് ഭാരവാഹികളായ അഭിഷികത് വിജയ് എന്നിവർ സംസാരിച്ചു. പുനലൂർ മുൻസിപ്പാലിറ്റിയിലെ 2018 - 2019 വർഷം പൂർത്തീകരിച്ച 45 വർക്കുകളുടെ എകദേശം 1.06 കോടി രൂപ വരെ കൊടുക്കാനുണ്ട്. പല കരാറുകാരും ആത്മഹത്യയുടെ വക്കിലാണ്. സമരത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ താലൂക്കിലെ മുഴുവൻ കരാറുകരെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ്‌ ബൈജു അറിയിച്ചു.