prathi-athul-das
പ്രതി അതുൽ ദാസ്

കടയ്ക്കൽ: ഭാര്യയെ ആക്രമിച്ച ഭർത്താവിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ മടത്തറ ചരുവിള വീട്ടിൽ അതുൽ ദാസിനെ(37)യാണ് അറസ്റ്റ് ചെയ്തത്. അതുൽദാസുമായി പിണങ്ങി കഴിയുന്ന ഭാര്യ അതുൽദാസിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേസ് കൊടുത്ത വിരോധത്താലാണ് ആക്രമിച്ചത് . ഇന്നലെ രാത്രിയോടെ ഭാര്യ താമസിക്കുന്ന വീട്ടിൽ സുഹൃത്തുമായി എത്തിയ പ്രതി മുകളിലത്തെ നിലയിലെത്തി വാതിൽ തള്ളിതുറന്ന് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയുടെ സുഹൃത്ത് ഷാഹിനയും ഭർത്താവ് അൽത്താഫും ചേർന്ന് അതുൽദാസിന്റെ ഭാര്യയെ പിടിച്ച് മാറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. കടയ്ക്കൽ ഐ.എസ്.എച്ച്.ഒ പി.എസ്.രാജേഷ്, എസ്.ഐ ഷാനവാസ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.