എഴുകോൺ : മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് സി.പി.ഐ നെടുവത്തൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുക, കൈത്തറി സംഘങ്ങ ളുടെ കൂലി വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ .രാജു ,കെ.എസ്. ഇന്ദുശേഖരൻ നായർ , പി. എസ്.സുപാൽ എം.എൽ.എ., അഡ്വ.സാം .കെ. ഡാനിയേൽ, ആർ. രാജേന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 31 അംഗ മണ്ഡലം കമ്മിറ്റിയെയും 21 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറിയായി ആർ.മുരളീധരനെ വീണ്ടും തിരഞ്ഞെടുത്തു.