എഴുകോൺ: കുണ്ടറ ലയൺസ് ക്ലബ് പ്രസിഡന്റായി കെ.പി. റെജിയും സെക്രട്ടറിയായി തോമസ് കോശിയും (കോശി കരീപ്ര) ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി.കൊട്ടറ മുഖ്യാതിഥിയായി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം റീജണൽ ചെയർപേഴ്സൺ ഷാജു തോമസ് നിർവഹിച്ചു. കോശി ജോർജ്, ജോൺ ഡാനിയേൽ, ആർ.വി.ബിജു തുടങ്ങിയവർ പങ്കെടുത്തു.