പാരിപ്പള്ളി: പാരിപ്പള്ളി ഗുരുകൃപ നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. സ്വാമി അസംഗചൈതന്യ ഗിരി ഭദ്രദീപം കൊളുത്തി. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. ലോഗോ പ്രകാശനം ബ്ലോക്ക് മെമ്പർ രോഹിണി നിർവഹിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ശാന്തിനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ, എഴിപ്പുറം വാർഡ് മെമ്പർ ആർ.മുരളീധരൻ, പാമ്പുറം വിഷ്ണുപുരം ക്ഷേത്രം പ്രസിഡന്റ് രാജീവൻ, പാരിപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജൻ കുറുപ്പ് എന്നിവർ സംസാരിച്ചു. ഗുരുകൃപാനിധി ലിമിറ്റഡ് എം.ഡി എം. സത്യ ബാബു സ്വാഗതവും ബോർഡ് അംഗം ഹരിജിത്ത് നന്ദിയും പറഞ്ഞു.