congress-
കോൺഗ്രസ് പടി. കല്ലട, മൺട്രോതുരുത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണം എത്രയും വേഗം തുടങ്ങണമെന്നാവശ്യപ്പെട്ട് കല്ലുംമൂട്ടിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്യുന്നു.

പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പടി. കല്ലട, മൺട്രോതുരുത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണം എത്രയും വേഗം തുടങ്ങണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. പടി കല്ലട, മൺട്രോതുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കണ്ണങ്കാട്ട് പാലത്തിന്റെ പണികൾ തുടങ്ങാത്തതിൽ ജനകീയ സമരം ആരംഭിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോതപുരം കല്ലുംമൂട്ടിൽ ചെമ്പകം തുരുത്ത് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി. തൃദീപ് കുമാർ , കോൺഗ്രസ് മണ്ഡലം മൺട്രോതുരുത്ത് പ്രസിഡന്റ് പി.ജയൻ, നിഥിൻ കുമാർ , സുരേഷ്ബാബു, സുരേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മനോജ് നന്ദി പറഞ്ഞു.