afna
അഫ്ന ആർ. എസ്. 99% (493 മാർക്ക്)

കൊല്ലം: അഖിലേന്ത്യ ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ​ഡറി സ്കൂളി​ന് ഇക്കുറി​യും നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 246 കുട്ടികളിൽ 212 പേർക്ക് ഡിസ്‌റ്റിംഗ്‌ഷനും 34 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ആർ.എസ്. അഫ്ന 99 ശതമാനം (493 മാർക്ക്) നേടി ഒന്നാമതെത്തി​. അർവിൻ സാജു 98 ശതമാനവും (489 മാർക്ക്) കെ.ആർ. ഭഗത്ത്, എസ്. വിനായക് എന്നിവർ 97.4 ശതമാനം വീതവും (487മാർക്ക്) നേടിയെന്ന് പ്രിൽസിപ്പൽ ഡോ. സിൽവി ആന്റണി അറിയിച്ചു.