കൊട്ടാരക്കര: എഴുകോൺ എസ്.എൻ സംസ്കൃത വിദ്യാപീഠത്തിൽ സൗജന്യ കെ.ടെറ്റ് പരിശീലനത്തിന്റെ ആദ്യബാച്ച് ആരംഭിച്ചു. ശൂരനാട് മില്ലത്ത് ടീച്ചർ എജ്യുക്കേഷൻ കോളജ് മുൻ പ്രിൻസിപ്പൽ എസ്. രാധാമണി അമ്മ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. മീരാഭായി അദ്ധ്യക്ഷയായി. എസ്. ഉണ്ണികൃഷ്ണൻ , രമാദേവി, വിദ്യാപീഠം മാനേജിംഗ് ഡയറക്ടർ ജി.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ നാളെ മുതൽ സ്വീകരിക്കും. സംസ്കൃത ശാസ്ത്രം, സംസ്കൃത സാഹിത്യം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾ കോമ്പിനേഷനായുള്ള പ്ളസ് ടു ഹുമാനിറ്റീസ് പാസാവർക്കും സംസ്കൃതം ബി.എ ഡിഗ്രി പാസായവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8129210947.