കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1183-ാം നമ്പർ വയലാ ശാഖയിലെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ് കെ.ശ്രീധരൻ അദ്ധ്യക്ഷനായി. പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. എസ്.എസ്. എൽ.സി പ്ലസ് ടു കുട്ടികളുടെ കാഷ് അവാർഡ് വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശി, എസ്. വിജയൻ, രഘുനാഥൻ, പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി വി.പ്രസാദ് സ്വാഗതവും വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ യൂണിയൻ കൗൺസിലർ ജി. നളിനാക്ഷൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: കെ. ശ്രീധരൻ (പ്രസിഡന്റ് ), കെ.രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ), വി.പ്രസാദ് (സെക്രട്ടറി), ജി. മോഹനൻ (യൂണിയൻ കമ്മിറ്റി അംഗം ), ശാഖ എക്സിക്യൂട്ടീവ് അംഗങ്ങളായി എൻ. അനിൽകുമാർ, ജി. അജയഘോഷ്, ജി. ബാബു. ടി. ഗിരിജ, ബി. വത്സല, ആർ. രതീഷ്, തുളസിധരൻ, ശാഖ പഞ്ചായത്ത് കമ്മിറ്റിയിലേക്ക് ബി. എസ്. സോളി, സരസൻ, സലിൻകുമാർ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ശാഖ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ നന്ദി പറഞ്ഞു.