കൊല്ലം: പ്രാക്കുളം സാമ്പ്രാണിക്കോടി ഐലൻഡിലേക്കുള്ള ടൂറിസം ബോട്ട് സർവീസുകൾ പുനരാരംഭിക്കാൻ കളക്ടറും ഡി.ടി.പി.സി സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്ന് സാമ്പ്രാണിക്കോടി ഐലൻഡ് ബോട്ട് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു. 9ന് സാമ്പ്രാണിക്കോടിയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഐലൻഡിലേക്കുള്ള യാത്ര വിലക്കിയത്. എന്നാൽ ക്ലബ് ഭാരവാഹികൾ കളക്ടറെ നേരിൽ കണ്ടപ്പോൾ തുരുത്തിൽ വെള്ളക്കൂടുതലുള്ളതുകൊണ്ടാണ് യാത്ര വിലക്കിയത് എന്നാണ് അറിയിച്ചത്. എന്നാൽ വസ്തുതാപരമായി ഇവ തെറ്റാണ്. സാമ്പ്രാണിക്കോടി വഴി ദൂരസ്ഥലങ്ങളിൽ നിന്നുള്ള ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. അഷ്ടമുടിക്കായലിൽ എവിടെയെങ്കിലും അപകടമുണ്ടായാൽ സാമ്പ്രാണിക്കോടിയിൽ മാത്രം നിരോധനം ഏർപ്പെടുത്തുന്ന നടപടി വിവേചനപരമാണെന്നും അവിടേക്കുള്ള യാത്ര പുനഃരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ക്ലബ് പ്രസിഡന്റ് ഡിക്‌സൺ, സെക്രട്ടറി മെൽവിൻ എന്നിവർ ആവശ്യപ്പെട്ടു.