 ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ​ ​പ​രാ​തി​യി​ൽ​ ​കേസ്
 പ​രി​ശോ​ധന നടത്തി​യത് ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി

കൊ​ല്ലം​:​ ​ആ​യൂ​ർ​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​നീ​റ്റ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​നൂ​റോ​ളം​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​അ​ടി​വ​സ്ത്രം,​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​റി​ലെ​ ​ബീ​പ് ​ശ​ബ്ദ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​ർ​ബ​ന്ധി​ച്ച് ​അ​ഴി​ച്ചു​ ​വ​യ്പി​​​ച്ച​ ​പ്രാ​കൃ​ത​ ​ന​ട​പ​ടി​യി​ൽ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ്ര​തി​ഷേ​ധം​ ​കേ​ന്ദ്ര​ത്തെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ രണ്ട് കുട്ടി​കളുടെ രക്ഷി​താക്കളുടെ പരാതി​യി​ൽ സ്ത്രീത്വത്തെ അപമാനി​ച്ച തി​ന് പൊലീസ് കേസെടുത്തു.
യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ത്ത​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്ത​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​നും​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.
നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വ​സ്ത്ര​മ​ഴി​ച്ച് ​പ​രി​ശോ​ധി​ച്ച​ത്.​ ​ ​ ​ശൂ​ര​നാ​ട് ​ച​ക്കു​വ​ള്ളി​ സ്വദേശി​ പെൺ​കു​ട്ടി​​​യു​ടെ​ ​പി​​​താ​വ് ​റൂ​റ​ൽ​ ​എ​സ്.​പി​​​ക്ക് ​പ​രാ​തി​​​ ​ന​ൽ​കി​​​യ​തോ​ടെ​യാ​ണ് ​വി​​​വ​രം​ ​പു​റ​ത്ത​റി​​​ഞ്ഞ​ത്.​ ​പ്ര​തി​​​ഷേ​ധ​വു​മാ​യി​​​ ​വി​​​ദ്യാ​ർ​ത്ഥി​​,​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ൾ​ ​കോ​ളേ​ജി​​​ലേ​ക്ക് ​ഇ​ന്ന​ലെ​ ​ന​ട​ത്തി​​​യ​ ​മാ​ർ​ച്ച് ​സം​ഘ​ർ​ഷ​ത്തി​​​ൽ​ ​ക​ലാ​ശി​​​ച്ചു.​ച​ട​യ​മം​ഗ​ലം​ ​വ​നി​താ​ ​എ​സ്.​ഐ​ ​പ്രി​യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഊ​രി​ ​മാ​റ്റി​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ ​മു​റി​​​യി​​​ൽ​ ​കൂ​ട്ടി​​​യി​​​ട്ടെ​ന്നും​ ​പ​രീ​ക്ഷ​ ​തീ​രും​വ​രെ​ ​ധ​രി​​​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​​​ല്ലെ​ന്നും​ ​പ​രാ​തി​​​യി​​​ലു​ണ്ട്.​ ​പെ​ൺ​കു​ട്ടി​​​ക​ൾ​ക്ക് ​ആ​ത്മാ​ഭി​മാ​ന​ത്തി​ന് ​പോ​റ​ലേ​റ്റ് ​ആ​ത്മ​വി​​​ശ്വാ​സം​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ന​ന്നാ​യി​​​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​ക​ഴി​​​ഞ്ഞി​​​ല്ലെ​ന്നും​ ​ര​ക്ഷാ​ക​ർ​ത്താ​ക്കൾ​ ​ആ​രോ​പി​​​ക്കു​ന്നു. ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ 5.20​ ​വ​രെ​യാ​യി​രു​ന്നു​ ​പ​രീ​ക്ഷ.​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​അ​ഞ്ഞൂ​റി​ന് ​മു​ക​ളി​ൽ​ ​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​രാ​വി​ലെ​ 11​ ​മു​ത​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഹാ​ളി​ലേ​ക്ക് ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ഇ​ല​ക്ട്രോ​ണി​ക്,​ ​മെ​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​നാ​യി​രു​ന്നു​ ​ദേ​ഹ​പ​രി​ശോ​ധ​ന.​ ​അ​ടി​വ​സ്ത്ര​ത്തി​ൽ​ ​മെ​റ്റ​ൽ​ ​ബ​ക്കി​ൾ​ ​ക​ണ്ടെ​ത്തി​യ​പ്പോ​ൾ​ ​ഇ​ള​ക്കി​ ​മാ​റ്റാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​അ​ടി​വ​സ്ത്രം​ ​പൂ​ർ​ണ​മാ​യും​ ​അ​ഴി​ച്ചു​മാ​റ്റി​ച്ചു.​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​വ​നി​ത​ക​ളും​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​പു​രു​ഷ​ന്മാ​രു​മാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ ​ധ​രി​ക്കാ​വു​ന്ന​ ​വ​സ്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ഒ​ഴി​വാ​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​നേ​ര​ത്തെ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കാ​റു​ണ്ട്.​ ​ഇ​തി​ന്റെ​ ​ബ​ല​ത്തി​ലാ​ണ് ​കു​ട്ടി​ക​ളെ​ ​അ​പ​മാ​നി​ച്ച​ത്.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന

നടപടി: മനഃശാസ്ത്രജ്ഞൻ

കൊ​ല്ല​ത്തു​ണ്ടാ​യ​ത് ​കു​ട്ടി​ക​ളു​ടെ​ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യവും​ ​മ​നു​ഷ്യാ​വ​കാ​ശ​വും​ ​ഹ​നി​ക്കു​ന്ന​ ​അ​നു​ഭ​വ​മാ​ണെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​സൈ​ക്യാ​ട്രി​സ്റ്റ് ​ഡോ.​ ​അ​രു​ൺ​ ​ബി.​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഇ​ത്ത​രം​ ​അ​നു​ഭ​വം​ ​ഉ​ണ്ടാ​കു​ന്ന​ ​കു​ട്ടി​ക്ക് ​അ​മി​ത​മാ​യ​ ​ഉ​ത്ക​ണ്ഠ​യു​ണ്ടാ​കും.​ ​ഇ​ത് ​ചോ​ദ്യം​ ​വാ​യി​ച്ച് ​മ​ന​സി​ലാ​ക്കു​ന്ന​തി​നും​ ​ശ​രി​യാ​യ​ ​ഉ​ത്ത​രം​ ​എ​ഴു​തു​ന്ന​തി​നും​ ​ത​ട​സ​മാ​കും.​ ​പ​രീ​ക്ഷാ​ ​ഫ​ല​ത്തെ​ ​ഇ​ത് ​സാ​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​നാ​ള​ത്തെ​ ​പ​രി​ശ്ര​മം​ ​വി​ഫ​ല​മാ​യ​തി​ലെ​ ​മ​നോ​വേ​ദ​ന​ ​അ​സ്വ​സ്ഥ​പ്പെ​ടു​ത്താ​നു​മി​ട​യു​ണ്ട്.​ ​വീ​ട്ടു​കാ​ർ​ ​മാ​ന​സി​ക​ ​പി​ന്തു​ണ​ ​ന​ൽ​ക​ണം.

-

കുട്ടികൾക്ക് മാനസികമായുണ്ടായ ആഘാതം പരീക്ഷയെ ബാധിച്ചേക്കും. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

- മന്ത്റി

കോളേജിൽ കരഞ്ഞു നിന്ന മകളോട് വിവരം തിരക്കിയ അദ്ധ്യാപകനാണ് എന്നെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്. ഭാര്യയുടെ ചുരിദാറിന്റെ ഷാൾ നൽകി സമാധാനിപ്പിച്ച് പരീക്ഷയെഴുതിച്ചു. അവൾ അസ്വസ്ഥയാണ്.

പരാതി നൽകിയ രക്ഷിതാവ്.

...............................

ഒരാളുടെ പരാതിയാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരീക്ഷ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളത്.

ജി.ഡി. വിജയകുമാർ, ഡിവൈ.എസ്.പി, കൊട്ടാരക്കര

..............................

ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ പരാതിപ്പെടാനുള്ള സംവിധാനം ഓരോ പരീക്ഷാ കേന്ദ്രത്തിലുമുണ്ട്. പരാതി വാസ്തവമാണെങ്കിൽ കർശന നടപടിയെടുക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെടും

എൻ.ജി. ബാബു, നീറ്റ് പരീക്ഷ

കൊല്ലം ജില്ലാ കോ- ഓർഡിനേറ്റർ