ഓടനാവട്ടം: ഗതാഗത യോഗ്യമല്ലാതായി തകർന്നു കിടക്കുന്ന കൊട്ടറ അറക്കടവ് റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് വെളിയം മണ്ഡലം പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് വർഗീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അസംബ്ളി ജനറൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ യദു വിജയ്, ബ്ലസ് പി.ചാക്കോ, രതീഷ്, മണ്ഡലം പ്രസിഡന്റുമാരായ മാരൂർ മഹേഷ്, കായില പ്രസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ, ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.