board
സ്കൂളിന്റെ മുന്നറിയിപ്പ് ബോർഡ് കടയുടെ തൂണാക്കി മാറ്റിയ നിലയിൽ .

കൊട്ടാരക്കര: റോഡരികത്തിരിക്കേണ്ട ട്രാഫിക് സിഗ്നൽ ബോ‌ർഡ് റോഡിലില്ല, പകരം റോഡുവക്കിലെ തട്ടുകടയ്ക്കുള്ളിൽ. എം.സി റോഡിൽ കൊട്ടാരക്കര കലയപുരം മാർ ഇവാനിയോസ് സ്കൂളിന് സമീപത്തെ കാഴ്ച്ചയാണിത്. റോഡു വക്കിൽ ടാർപ്പാ വലിച്ച് കെട്ടി ഗതാഗത തടസം സൃഷ്ടിച്ച് ചായക്കട നടത്തുന്നവർ സ്കൂളിന്റെ മുന്നറിയിപ്പ് ബോർഡ് കടയ്ക്കുള്ളിലെ നടും തൂണാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ തട്ടുകടയുടെ പരസ്യ ബോർഡ് റോഡിലെ ടാറിംഗിനോട് ചേർത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത വിധം സ്ഥാപിച്ചിരിക്കുന്നു. ദിനം പ്രതി വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നൂറ് കണക്കിന് സ്കൂൾ കുട്ടികൾ പഠിയ്ക്കുന്ന സ്കൂളിന് സമീപത്താണ് ഈ നിയമ വിരുദ്ധ പ്രവർത്തി. ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.