ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി നേതൃത്വത്തിൽ ഓണത്തിന് മുറ്റത്തൊരു പൂക്കളം പദ്ധതി തുടങ്ങി. ഓണത്തിന് അത്തപ്പൂക്കളം ഒരുക്കാനായി ഹൈബ്രിഡ് ജമന്തി തൈകൾ ബാലവേദി അംഗങ്ങൾക്ക് നൽകി. തൈകളുടെ വിതരണോദ്ഘാടനം ലൈബ്രറി താലൂക്ക് യൂണിയൻ പ്രതിനിധി എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ നടയ്ക്കൽ, ശരത്ചന്ദ്രകുറുപ്പ്, അനന്തു, ആർ.യു. രഞ്ജിത്, ഒ. രമ്യ എന്നിവർ സംസാരിച്ചു.