അഞ്ചൽ: പ്രവാസി ഫെഡറേഷൻ അഞ്ചൽ മേഖലാ കൺവെൻഷൻ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ അദ്ധ്യക്ഷനായി. പ്രവാസി ഫെഡറേഷൻ ജില്ലാസെക്രട്ടറി സുലൈമാൻ നിലമേൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു അഞ്ചൽ എം. സലീം, കെ.സി. ജോസ്, ലെനു ജമാൽ, റഷീദ് മൈനാഗപ്പള്ളി , ഹാരിസ് കാര്യത്ത്, സി. ഹരി, ഫനീഫ കൊട്ടാരക്കര എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹാരിസ് കാര്യത്ത് (പ്രസിഡന്റ്), ബിജു അഞ്ചൽ (സെക്രട്ടറി) , ബൈജു പൂക്കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.