marys-
നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ ആരംഭി​ച്ച ഇംഗ്ലീഷ് ക്ലബ് എസ്.എൻ വനിതാ കോളേജ് മുൻ പ്രി​ൻസി​പ്പൽ പ്രൊഫ.സീത തങ്കപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ ആരംഭി​ച്ച ഇംഗ്ലീഷ് ക്ലബ് എസ്.എൻ വനിതാ കോളേജ് മുൻ പ്രി​ൻസി​പ്പൽ പ്രൊഫ.സീത തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജു രാജീവ്‌, അക്കാഡമിക് കോ ഓർഡിനേറ്റർ ക്രിസ്റ്റി ഡി.പൊന്നൻ തുടങ്ങിയവർ പങ്കെടുത്തു. വേഗം ഇംഗ്ലീഷ് സംസാരിക്കാം എന്ന വിഷയത്തിൽ കുട്ടികൾക്കായി സൗജന്യ ഏകദിന ശില്പശാല 22 വരെ നടക്കും. 4 മുതൽ 12-ാം ക്ളാസ് വരെയുള്ള കുട്ടികൾക്കാണ് ക്ളാസ്. എൻ.സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്‌സാണ്ടർ ക്ലാസിന് നേതൃത്വം നൽകും.