
കൊല്ലം: കെ.എസ്.ആർ.ടി.സി ജില്ലാ ആസ്ഥാനം കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങി. ഇന്നലെ രാവിലെ ക്ളസ്റ്റർ ഓഫീസർമാരായ ബൈജുവും കെ.കെ.സുരേഷും ചേർന്ന് നിലവിളക്ക് തെളിച്ചാണ് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നടത്തിയത്. ഓഫീസ് സംവിധാനങ്ങൾ പൂർണമായിട്ടില്ല. ഫയലുകളും മറ്റും എത്തിച്ചിട്ടുണ്ടെങ്കിലും ഇത് അടുക്കി വയ്ക്കുന്ന ജോലികൾ നടക്കുകയാണ്. നൂറിലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുണ്ടാവുക. ഇവർക്കായുള്ള ഓഫീസ് ക്രമീകരണങ്ങൾ പൂർത്തിയായിവരുന്നതേയുള്ളൂ. മൂന്ന് നാല് ദിവസംകൊണ്ട് ഓഫീസ് സംവിധാനങ്ങൾ പൂർണ തോതിലെത്തുമെന്ന് ക്ളസ്റ്റർ ചുമതലക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ പുലമൺ പ്ളാസയിലാണ് ഓഫീസ് സംവിധാനങ്ങൾ തുടങ്ങിയത്.