കൊല്ലം: പേരൂർ അമൃത വിദ്യാലയം 46 ഡിസ്റ്റിംഗ്ഷനും 5 ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി ഇക്കുറിയും ഐ.സി.എസ്.ഇ പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തു. 96 ശതമാനം മാർക്കോടെ വർഷ ബി.നായർ ഒന്നാം സ്ഥാനം നേടി. 95.4 ശതമാനത്തോടെ റാബി അതുൽ ബസ്വരിയ്യ രണ്ടാം സ്ഥാനവും 95.2 ശതമാനത്തോടെ ലക്ഷ്മി എസ്.ദത്ത് മൂന്നാം സ്ഥാനവും നേടി.