ചവറ: കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെ.എം.എം.എല്ലിലെ ജീവനക്കാർ രാജ്ഭവൻ മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ വാർത്തയ്ക്കെതിരെ കരിമണൽ ഖനന സ്വകാര്യവത്കരണ വിരുദ്ധസമിതി പ്രതിഷേധിച്ചു.
കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അടുത്തഘട്ട സമരം എന്ന നിലയ്ക്ക് പാർലമെന്റ് മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികളും നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് സമരസമിതി.
യൂണിയൻ നേതാക്കളായ വി.സി. രതീഷ്കുമാർ (സി.ഐ.ടി.യു), ആർ. ശ്രീജിത് (ഐ.എൻ.ടി.യു.സി), ജെ. മനോജ്മോൻ (യു.ടി.യുസി) തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.