കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിൽ എം.എ (സംസ്‌കൃത വേദാന്തം, മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌) എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവ്. പ്രവേശന പരീക്ഷ എഴുതി റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആവശ്യമുള്ള വിദ്യാർത്ഥികൾ 20 ന്‌ രാവിലെ 10ന് പന്മന പ്രാദേശിക കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.