കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സഹകരണ ജനാധിപത്യ മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കൂടിയായിരുന്ന അഡ്വ. എസ്.ആർ.രാഹുൽ, പ്രേം ഉഷാർ, അനിൽ മങ്കുഴി, ഉമേഷ് ഉദയൻ, പ്രൊഫ. ഷാനവാസ്, മുൻ കൗൺസിലർ മോഹനൻ, കൃഷ്ണകുമാർ, ഷിബു പി. നായർ, ഉമ, ഡെസ്റ്റിമോണ, ഷീമ അറപ്പുര എന്നിവരാണ് വിജയിച്ചത്.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എം. നൗഷാദ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി പ്രസാദ്, പങ്കജാക്ഷൻപിള്ള, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. തുടർന്ന് നടന്ന ഭരണ സമിതി യോഗം അഡ്വ. എസ്.ആർ. രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്രി അംഗം കൂടിയാണ് രാഹുൽ.
ജനനന്മ മുൻ നിർത്തിയുള്ള വൻ വികസന പദ്ധതികൾ അഴിമതി രഹിതമായി ബാങ്ക് നടപ്പാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.