ചവറ : മടപ്പള്ളി 1843 -ാം നമ്പർ ശിവോദയം എൻ.എസ്.എസ് കരയോഗത്തിനായി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഫോട്ടോ അനാച്ഛാദനവും ആദരിക്കൽചടങ്ങും നിർവഹിച്ചു. ആർ.ദീപു, പന്മന ബാലകൃഷ്ണൻ, ചക്കിനാൽ സനൽകുമാർ മോഹനൻ പിള്ള, രാജൻ കുട്ടി പിള്ള , കൊട്ടുകാട് ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് കുഞ്ഞ്, എൻ.ചന്ദ്രൻ പിള്ള, മനോഹരൻ പിള്ള, ചന്ദ്രൻ നായർ, ശശികുമാർ , എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് ഗുരുപ്രസാദ്, അനിൽകുമാർ, ബി.ആർ.ഗീത, ലതിക രാജൻ, കരയോഗം ഭാരവാഹികളായ അരവിന്ദാക്ഷൻപിള്ള ,കൃഷ്ണൻകുട്ടി നായർ ,ശിവൻകുട്ടി പിള്ള ,ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണൻ കുറുപ്പ് ,രാജു ,രാധിക ഉണ്ണി ,ജയന്തി അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള സ്വാഗതവും ശ്രീകൃഷ്ണൻകുട്ടി പിള്ള നന്ദിയും പറഞ്ഞു. കെട്ടിടം നിർമ്മിക്കുന്നതിന് അഞ്ചര സെന്റ് ഭൂമി ദാനമായി നൽകിയ പരേതനായ തോട്ടത്തിൽ രാഘവൻപിള്ളയുടെയും കരയോഗ അംഗങ്ങളും പരേതരുമായവരുടെയും ഫോട്ടോ അനാച്ഛാദനം നടത്തി. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ എൻഡോവ്മെന്റും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്കും കൈമാറി. എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എൻ. വി . അയ്യപ്പൻപിള്ളയെ ചടങ്ങിൽ അനുമോദിച്ചു.