പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ മുന്നിലൂടെ കടന്ന് പോയ മിനിവാനെ മറി കടക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനിൽ ഇടിച്ച് 6 പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ ചെങ്കോട്ട സ്വദേശി വേൽരാജ്, ക്ലീനർ കർപ്പ കുമാർ,മിനി വാൻ ഡ്രൈവർ അഷറഫ് എന്നിവർക്ക് പുറമെ കാർ യാത്രികരായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ അണ്ടൂർപച്ച പൊട്രോൾ പമ്പിന് പടിഞ്ഞാറ് ഭാഗത്തെ താഴെ പുളിമുക്കിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം നിലച്ചു.