ചാത്തന്നൂർ: ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ 2832 -ാം നമ്പർ പുനവൂർ കരയോഗത്തിന്റെ വാർഷികവും അവാർഡ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.സുധീശൻപിള്ള അദ്ധ്യക്ഷതവഹിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻമാർക്കും കരസ്ഥമാക്കിയ ജന്മനാ കാഴ്ച ശേഷി
നഷ്ടപ്പെട്ട സോനാശിവനെ ആദരിച്ചു. പഠനോപകരണ വിതരണം
വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഒ.അരവിന്ദാക്ഷൻ പിള്ള, യൂണിയൻ കമ്മിറ്റി അംഗം ബാലകൃഷ്ണൻ നായർ, കരയോഗം സെക്രട്ടറി എസ്. ദിനേശൻ, വൈസ് പ്രസിഡന്റ് ജെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.