ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ച് 99 ശതമാനത്തിനു മേൽ മാർക്കു വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ് 2 വിദ്യാർത്ഥികളെ ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
1200 മാർക്കും വാങ്ങിയ ഭിന്നശേഷിക്കാരി എസ്.പി. സോനാശിവൻ, വി. അഭിരാമി, കെ.എ. കീർത്തന, ഐശ്വര്യ വിനോദ്, എയ്ഞ്ചൽ തങ്കം ജോൺ, ബി. പ്രിയനന്ദന, കെ.എസ്. ഗൗരിശ്രീ, അനുസാമുവൽ, ലക്ഷ്മി ബോസ്, ലെവിൻ എസ്.പിള്ള, പി.എസ്. അനാമിക, ജോഷ്വാ ടി.ജോയി, ജാനകി ഗസൻ എന്നിവരെയാണ് അനുമോദിച്ചത്.
കവി ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. മാമ്പള്ളി ജി.ആർ. രഘുനാഥൻ, ചാത്തന്നൂർ വിജയനാഥ്, എം.ശശിധരൻ, ജി.രാജശേഖരൻ, സന്തോഷ് പ്രിയൻ, കെ.പി.ഹരികൃഷ്ണൻ, ഷാജി ചെറിയാൻ, പ്രമോദ് കുമാർ ഡി, ജയകുമാർ എന്നിവർ സംസാരിച്ചു.