phot
തെന്മല പഞ്ചായത്തിലെ ചെറുതന്നൂർ ജനവാസമേഖലയിൽ ഇറങ്ങിയ മ്ലാവിനെ പെരുംപാമ്പ് പിടി കൂടിയ നിലയിൽ

പുനലൂർ: ജനവാസ മേഖലയിൽ ഇറങ്ങിയ മ്ലാവിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ വൈകിട്ട് 5ഓടെ തെന്മല പഞ്ചായത്തിലെ ചെറുതന്നൂരിലായിരുന്നു സംഭവം. ശബ്ദം കേട്ട സമീപ വാസികൾ ഓടി കൂടിയപ്പോഴേക്കും മ്ലാവിനെ പെരുമ്പാമ്പ് ചുറ്റി തലയുടെ ഭാഗം ഉള്ളിലാക്കിയിരുന്നു. ഉടൻ ആനപെട്ടകോങ്കൽ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ പെരുമ്പാമ്പിനെ മ്ളാവിൽ നിന്ന് വേർപെടുത്തിയെങ്കിലും മ്ലാവ് ചത്തു പോയി.