kit

കൊല്ലം: ഇത്തവണത്തെ ഓണക്കിറ്റ് പായ്ക്കിംഗിനുള്ള നടപടി സപ്ലൈകോ ആരംഭിച്ചു. 14 ഇനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര - 1 കിലോ, ചെറുപയർ - 1/2 കിലോ, തുവര - 250 ഗ്രാം , ഉണക്കലരി - 1/2കിലോ, വെളിച്ചെണ്ണ - 1/2 ലിറ്റർ, ചായപ്പൊടി - 100 ഗ്രാം, മുളകുപൊടി - 100ഗ്രാം, മഞ്ഞപൊടി - 100ഗ്രാം, ഉപ്പ് - 1 കിലോ, ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ് എന്നീ ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. കിറ്റിനാവശ്യമായ ഇനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സപ്ലൈകോ ഡയറക്ടർ ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകി. വിതരണതീയതി പിന്നീട് പ്രഖ്യാപിക്കും. റേഷൻ കടകൾ വഴിയുള്ള വിതരണത്തിനാണ് സാദ്ധ്യത.