dark

പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രിക്ക് മുമ്പിലെ തെരുവു വിളക്കുകൾ കത്താത്തത് വലിയ ബുദ്ധിമുട്ടിന് ഇടയാക്കുന്നു. ആശുപത്രിയിലെത്തുന്ന രോഗികളും വഴിയാത്രക്കാരുമാണ് കൂരിരുട്ടിൽ തപ്പിത്തടയുന്നത്. റോഡ് മുറിച്ചു കടക്കാനാണ് വലിയ പ്രയാസം.സീബ്രാലൈൻ ഇല്ലാത്തതിനാൽ വാഹങ്ങൾ നിർത്തിക്കൊടുക്കാറുമില്ല.

തൊട്ടടുത്ത ബസ് കാത്തിരുപ്പ് കേന്ദ്രത്തിലും പ്രകാശമില്ല. മിനി ഹൈ മാസ്റ്റ് ലൈറ്റ് വല്ലപ്പോഴും മാത്രമാണ് തെളിയുന്നത്. ആശുപത്രി വളപ്പിലെ വെളിച്ചമാണ് ഏക ആശ്വാസം.

ചാത്തന്നൂർ - പരവൂർ റോഡിലെ തെരുവുവിളക്കുകൾ കത്തുന്നതും അപൂർവമാണ്. മഴക്കാലമായതിനാൽ വാഹനയാത്രികർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ആശുപത്രിക്ക് സമീപത്തെ ഇട റോഡുകളിലെ തെരുവുവിളക്കുകളുടെ അവസ്ഥയും സമാനമാണ്.

തെരുവുനായ് ശല്യവും ഇവിടെ രൂക്ഷമാണ്. ഇവ കൂട്ടമായെത്തുന്നത് ആശുപത്രിയിലെത്തുന്നവരെ ഭയപ്പെടുത്തുന്നുണ്ട്. ആശുപത്രിപരിസരത്തും തെരുവുനായ് ശല്യത്തിന് കുറവില്ല. നായ്ക്കൾ മാലിന്യം കടിച്ചുവലിച്ച് റോഡിലിടുന്നതും പതിവാണ്. ഇത് വാഹനാപകടങ്ങൾക്ക്

ഇടയാക്കുന്നു.