area
ബാലസംഘം പത്തനാപുരം ഏരിയാ സമ്മേളനം പുന്നല സമന്വയം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനന്ത ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : ബാലസംഘം പത്തനാപുരം ഏരിയാ സമ്മേളനം പുന്നല സമന്വയം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനന്ത ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് പത്മപ്രിയ പതാക ഉയർത്തി. വിവേക് അനുശോചന പ്രമേയം അവതരിപ്പിച്ചു. വേനൽ തുമ്പി കലാജാഥയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ആദരവും എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലസംഘം ഭാരവാഹികൾക്കുള്ള അവാർഡ് ദാന ചടങ്ങും സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി രഞ്ജിത് രാജൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് രൂപാ ശിവ പ്രസാദ് സംഘടനാ റിപ്പോർട്ടും ഏരിയാ കൺവീനർ കറവൂർ എൽ വർഗീസ് ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എൻ.ജഗദീശൻ, കെ.ബാബു, സുലോചന, വിഷ്ണു, അനന്തു പിള്ള, ജേക്കബ്ബ് ജോൺ, ലതാ പ്രകാശ്, നൈസാം, മഞ്ജു പ്രിൻസ് എന്നിവർ പ്രസംഗിച്ചു. കളിയരങ്ങ് ബാലചന്ദ്രൻ പിള്ളയും നാടൻ പാട്ടും കുട്ടികളും താജ് പത്തനംതിട്ടയും അവതരിപ്പിച്ചു. സൂരജ്, പത്മപ്രിയ, കല്യാണി എന്നിവരങ്ങുന്ന പ്രസീഡിയവും വിവേക് (കൺവീനർ), അഷിത, അഞ്ജന (മിനിട്ട് സ് കമ്മിറ്റി , സേതു ലക്ഷ്മി (കൺവീനർ), സുജിത, സുകന്യ (പ്രമേയ കമ്മിറ്റി ), അഭിജിത്ത് (കൺവീനർ), അനന്തൻ, വിദ്യ, മേഘ (ക്രഡൻഷ്യൽ ) എന്നീ കമ്മിറ്റികൾ സമ്മേളന നടത്തിപ്പിന് നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ അനീഷ് ബാലൻ സ്വാഗതവും ടി.അനസ് നന്ദിയും പറഞ്ഞു. കല്യാണി രാജേഷ് ( പ്രസിഡന്റ്), ജാസ്മിൻ, അഞ്ജന ( വൈസ് പ്രസിഡന്റുമാർ), വിവേക് (സെക്രട്ടറി), അഷിത,വിദ്യ (ജോയിന്റ് സെക്രട്ടിമാർ), ലതാ പ്രകാശ് (കൺവീനർ), ജേക്കബ് ജോൺ,അനസ്(ജോയിന്റ് കൺവീനർമാർ), രാഹുൽ പിള്ള (കോ-ഓർഡിനേറ്റർ), നൈസാം (അക്കാഡമിക് കമ്മിറ്റി കൺവീനർ), മഞ്ജു പ്രിൻസ് ,ജെ.ഇന്ദു (ജോയിന്റ് കൺവീനർമാർ), ഷിബിൻ ( നവ മാദ്ധ്യമ കൺവീനർ), ഷിബിൻ (കറവൂർ) എന്നിവർ ഭാരവാഹികളായി 41 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.