
കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ സംഭരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യ മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെ 27 കടകളിൽ പരിശോധന നടത്തി.. പിഴ ഇനത്തിൽ 40,000 രൂപ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മോഹൻ, ഗ്രാമപഞ്ചായത്ത് യു.ഡി.സിമാരായ അൻസർ, ടിജോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.വിവിധ കടകളിൽ നിന്നുമായി നിരോധിച്ച പതിനായിരം രൂപയോളം വിലവരുന്ന ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു